കേരളം

kerala

ETV Bharat / crime

ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പോക്‌സോ പ്രതി ആറ് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍ - പോക്‌സോ വാര്‍ത്തകള്‍

പോക്‌സോ കേസ് പ്രതി രാജേഷ്‌ പി രാജുവിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ഒളിവിൽ പോയ പ്രതിയെ ആറു വർഷത്തിനുശേഷം പിടികൂടി  Absconding POSCO case accused nabbed  ഒളിവില്‍ പോയ പോക്‌സോ പ്രതി  പോക്‌സോ കേസ്  പോക്സോ കേസിൽ  POSCO case news  Kottayam crime news  ക്രൈംവാര്‍ത്തകള്‍  പോക്‌സോ വാര്‍ത്തകള്‍  absconding pocso case accused nabbed
ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പോക്‌സോ പ്രതി ആറ് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍

By

Published : Oct 15, 2022, 10:32 PM IST

കോട്ടയം:പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറു വർഷത്തിനുശേഷം പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പാറയില്‍ പുരയിടം വീട്ടില്‍ രാജേഷ് പി.രാജു (25)എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്. 2015 ല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ഇയാള്‍ അറസ്‌റ്റിലായത്.

കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനുശേഷം വിചാരണവേളയിൽ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ, ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് ഇയാളെ ബെംഗളൂരുവിൽ നിന്നും പിടികൂടുകയായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഒ ഷിന്‍റോ പി. കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, ബിജി ജോർജ്, സി.പി.ഒ മാരായ റിച്ചാർഡ്, ബോബി, വിമൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details