കോഴിക്കോട്: ചേമ്പാലിൽ മുന്നു ലക്ഷത്തിലേറെ രൂപയുടെ കള്ളപ്പണം പിടികൂടി. വടകര എക്‌സൈസ് ദേശീയ പാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെ ആണ് കള്ളപ്പണം പിടികൂടിയത്. കണ്ണൂർ ഭാഗത്ത് നിന്നും വന്ന ലോറിയിൽ നിന്നാണ് രേഖകളൊന്നും ഇല്ലാതെ സൂക്ഷിച്ചിരുന്ന 3,10,000 രൂപ പിടികൂടിയത്.
മൂന്ന് ലക്ഷത്തിലേറെ രൂപയുടെ കള്ളപ്പണം പിടികൂടി - വടകര എക്‌സൈസ്
വടകര എക്‌സൈസ് ദേശീയ പാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെ ആണ് കള്ളപ്പണം പിടികൂടിയത്.
മൂന്നു ലക്ഷത്തിലേറെ രൂപയുടെ കള്ളപ്പണം പിടികൂടി
കണ്ടെടുത്ത പണം എക്‌സൈസ് ഇലക്ഷന്‍ ഫ്ലൈയിംഗ് സ്‌ക്വാഡിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്‌ടർ ഷിജില്‍ കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.