കേരളം

kerala

ETV Bharat / crime

വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; 23 കാരൻ അറസ്റ്റിൽ - നാവായിക്കുളം

കുന്നുവിള വീട്ടിൽ മോഹനൻ മകൻ പ്രദീപ് ആണ് അറസ്റ്റിലായത്. രാത്രി 12.15 മണിയോടെയാണ് സംഭവം.

23-year-old arrested  housewife  trying to rape housewife  വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം  മാനഭംഗശ്രമം  നാവായിക്കുളം  നാവായിക്കുളം പീഡനം
വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; 23 കാരൻ അറസ്റ്റിൽ

By

Published : Aug 11, 2021, 7:58 PM IST

തിരുവനന്തപുരം:നാവായിക്കുളം സ്വദേശിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 23 കാരന്‍ അറസ്റ്റില്‍. കുന്നുവിള വീട്ടിൽ മോഹനൻ മകൻ പ്രദീപ് ആണ് അറസ്റ്റിലായത്. രാത്രി 12.15 മണിയോടെയാണ് സംഭവം.

രാത്രിയില്‍ വീട്ടമ്മയുടെ മകനൊപ്പം മദ്യപിച്ച പ്രതി ഇയാളെ സ്വന്തം വീട്ടില്‍ കിടത്തുകയായിരുന്നു. തുടര്‍ന്ന വീട്ടമ്മയുടെ വീട്ടിലെത്തിയ പ്രദീപ് അവരുടെ മകന്‍ മദ്യപിച്ച് റബ്ബര്‍ തോട്ടത്തിലെ പുരയിടത്തില്‍ കിടക്കുകയാണെന്ന് അറിയിച്ചു. ഇത് വിശ്വസിച്ച വീട്ടമ്മ പ്രദീപിനൊപ്പം റബ്ബര്‍ തോട്ടത്തിലെ പുരയിടത്തിലേക്ക് പോയി.

കൂടുതല്‍ വായനക്ക്: പൂവാലന്മാര്‍ ജാഗ്രതൈ...!!! കടുത്ത നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

ഇവിടെ വച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതോടെ ഇവര്‍ ശബ്ദമുണ്ടാക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയെങ്കിലും പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട് സ്വന്തം വീട്ടിലെത്തി ഒളിച്ചിരിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിൽ പ്രതിയെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.

ABOUT THE AUTHOR

...view details