കേരളം

kerala

19കാരിയുടെ ആത്മഹത്യയില്‍ ദുരൂഹത, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

By

Published : Dec 23, 2022, 1:43 PM IST

Updated : Dec 24, 2022, 4:02 PM IST

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. പ്രശ്നങ്ങള്‍ നേരിട്ടാല്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056

19കാരിയുടെ ആത്മഹത്യ  ആത്മഹത്യക്കുറിപ്പ്  ആത്മഹത്യ കുറിപ്പില്‍ അന്വേഷണം  കോഴിക്കോട് പെൺകുട്ടിയുടെ ആത്മഹത്യ  പെൺകുട്ടിയുടെ ആത്മഹത്യക്കേസിൽ അന്വേഷണം  മൂടാടി മലബാർ കോളജ്  മൂടാടി മലബാർ കോളജ് വിദ്യാർഥിനി മരിച്ചു  ആത്മഹത്യക്കേസിൽ ഉമ്മയുടെ പിതാവിനെതിരെ ആരോപണം  19 year old girl committed suicide  suicide case kozhikode  kozhikode suicide case  girl committed suicide  crime news in kozhikode  latest kozhikode news  girl committed suicide investigation kozhikode  പള്ളിക്കുനി റിഫ  റിഫ  ആത്മഹത്യ കുറിപ്പ്  ആത്മഹ‌ത്യ
19കാരിയുടെ ആത്മഹത്യ

കോഴിക്കോട് : കൊയിലാണ്ടിയില്‍ 19 കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇക്കഴിഞ്ഞ 17ാം തിയതി ശനിയാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മകള്‍ കൃത്യം ചെയ്‌തുവെന്ന് മനസിലാക്കിയ ഉമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലുള്ള ഉമ്മയുടെ പിതാവിനെയാണ് വിളിച്ചുവരുത്തിയത്. ഇദ്ദേഹം എത്തി വാതിൽ ചവിട്ടി തുറന്ന് പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെന്നാണ് ഉമ്മയുടെ വിശദീകരണം. അവിടെ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു.

അന്വേഷണം ആത്മഹത്യ കുറിപ്പില്‍ : ആത്മഹത്യ കുറിപ്പ് പെൺകുട്ടിയുടെ ഉമ്മയുടെ പിതാവ് എടുത്തു മാറ്റി എന്ന വിവരത്തെ തുടർന്നാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. അങ്ങനെ ഒരു കുറിപ്പില്ല എന്നാണ് അവർ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ അന്വേഷണത്തില്‍ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു. ഇതിലെ വിവരങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പൊലീസ്.

Last Updated : Dec 24, 2022, 4:02 PM IST

ABOUT THE AUTHOR

...view details