കേരളം

kerala

ETV Bharat / crime

കൂട്ട ബലാത്സംഗത്തിനിരയായ 17കാരി ആത്‌മഹത്യ ചെയ്‌തു ; ഒരാൾ പിടിയിൽ - 17-year-old ends life after being raped in Haryana’s Charkhi Dadri

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയത്

ഹരിയാനയിൽ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്‌മഹത്യ ചെയ്‌തു;  17-year-old girl commits suicide after gang-rape in Haryana  gang-rape in Haryana  ഹരിയാനയിൽ 17 കാരിക്ക് നേരെ കൂട്ട ബലാത്സംഗ  17-year-old ends life after being raped in Haryana’s Charkhi Dadri  ഹരിയാനയിൽ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടിക്ക് നേരെ പീഡനം
ഹരിയാനയിൽ കൂട്ട ബലാത്സംഗത്തിനിരയായ 17കാരി ആത്‌മഹത്യ ചെയ്‌തു; ഒരാൾ പിടിയിൽ

By

Published : Apr 3, 2022, 3:59 PM IST

ചാർഖി ദാദ്രി/ഹരിയാന :ഹരിയാനയിൽ കൂട്ട ബലാത്സംഗത്തിനിരയായ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടി ആത്‌മഹത്യ ചെയ്‌തു. ചാർഖി ദാദ്രി സ്വദേശിയായ 17 കാരിയാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ചത്. കേസിൽ മുഖ്യ പ്രതിയായ 21കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ള രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

12-ാം ക്ലാസ് പരീക്ഷയ്‌ക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്ന പെണ്‍കുട്ടിയെ വെള്ളിയാഴ്‌ചയാണ് പ്രതികളായ മൂന്ന് യുവാക്കൾ ചേർന്ന് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ശേഷം പെണ്‍കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ വീട്ടിലെത്തിയ കുട്ടി ജീവനൊടുക്കി.

ALSO READ:ഗുണ്ടൂരിൽ വീണ്ടും ഗാങ് വാർ, യുവാവിനെ കൂട്ടം ചേർന്ന് ആക്രമിച്ച് പത്തോളം വരുന്ന സംഘം ; വീഡിയോ

പെണ്‍കുട്ടിയും കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേശ് രാജ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീടിന് സമീപമാണ് മുഖ്യപ്രതിയായ 21കാരൻ താമസിച്ചിരുന്നത്. ഇയാൾക്കെതിരെ പോക്‌സോ, തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

For All Latest Updates

ABOUT THE AUTHOR

...view details