കേരളം

kerala

ETV Bharat / city

അരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍

കാരുമാത്ര സ്വദേശി അമല്‍ (21) ആണ് ഇരിങ്ങാലക്കുട പൊലീസിന്‍റെ പിടിയിലായത്.

By

Published : Nov 9, 2019, 6:06 PM IST

യുവാവ് പിടിയില്‍

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ അരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍. കാരുമാത്ര സ്വദേശി അമല്‍ (21)ആണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഫേമസ് വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. രാത്രികാലങ്ങളില്‍ കറങ്ങി നടക്കുന്ന യുവാക്കള്‍ക്കിടയില്‍ ലഹരി മരുന്നുകളുടെ വ്യാപനം നടക്കുന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

ഇന്നലെ അര്‍ധരാത്രി കരൂപ്പടന്നയില്‍ കാറില്‍ വന്നിറങ്ങിയ പ്രതി ചെറുകിട വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് കൈമാറാന്‍ നില്‍ക്കുന്നതിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്. എറണാകുളത്ത് നിന്ന് വാങ്ങിക്കൊണ്ടുവരുന്ന കഞ്ചാവാണ് പ്രതി വില്‍പ്പന നടത്തിയിരുന്നത്. ബി.ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് പ്രതി. കഞ്ചാവ് വില്‍പന സംഘങ്ങള്‍ രാത്രി കടകള്‍ കേന്ദ്രീകരിച്ച് തമ്പടിക്കുന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ പി.ആര്‍ ബിജോയ്, എസ്.ഐ കെ.എസ് സുബിന്ത്, റൂറല്‍ ക്രൈം ബ്രാഞ്ച് എസ്.ഐ എം.പി മുഹമ്മദ് റാഫി തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ABOUT THE AUTHOR

...view details