കേരളം

kerala

ETV Bharat / city

മന്ത്രി വി.എസ് സുനിൽകുമാറിന് കൊവിഡില്ല - വിഎസ് സുനില്‍കുമാര്‍

മന്ത്രിക്കൊപ്പം യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി ക്വാറന്‍റൈനിൽ പ്രവേശിച്ചിരുന്നു.

VS SUNILKUMAR  COVID NEGATIVE  VS SUNILKUMAR MINISTER TESTED COVID NEGATIVE.  വിഎസ് സുനില്‍കുമാര്‍  കൊവിഡ് വാര്‍ത്തകള്‍
മന്ത്രി വി.എസ് സുനിൽകുമാറിന് കൊവിഡില്ല

By

Published : Jun 22, 2020, 7:39 PM IST

തൃശൂര്‍: മന്ത്രി വി.എസ് സുനിൽകുമാറിന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഫലവും നെഗറ്റീവാണ്. തൃശൂർ കോർപ്പറേഷനിൽ ചേർന്ന യോഗത്തിൽ മന്ത്രിക്കൊപ്പം പങ്കെടുത്ത ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ചിരുന്നു.

കഴിഞ്ഞ 15ന് തൃശൂർ കോർപ്പറേഷൻ ഓഫിസിലായിരുന്നു യോഗം. നിയോജക മണ്ഡലം അവലോകന യോഗമാണ് നടന്നത്. കോർപ്പറേഷൻ മേയർ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. ഈ യോഗത്തിലുണ്ടായിരുന്ന ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥയ്‌ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവരുടെ പരിശോധനാ ഫലം ഇന്നലെയാണ് ലഭിച്ചത്. ഫലം പോസിറ്റീവായ വിവരം തൃശൂർ ഡിഎംഒ മന്ത്രിയെ അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി മുതൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയായിരുന്നു. യോഗത്തിൽ ഉണ്ടായിരുന്ന മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ക്വാറന്‍റൈനിൽ പ്രവേശിച്ചിരുന്നു. തിരുവനന്തപുരത്തെ വസതിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഇവിടെ നിന്ന് മാറ്റിയിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവായത്.

എന്നാൽ കോർപ്പറേഷൻ യോഗത്തിൽ പങ്കെടുത്ത 18 പേർ ക്വാറന്‍റൈനിൽ പോകണമെന്ന് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ്‌ യോഗം നിർദേശിച്ചിട്ടുണ്ട്.പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന രോഗലക്ഷണങ്ങൾ ഇല്ലാത്തവർ 14 ദിവസത്തേക്ക് വീടുകളിൽ ക്വാറന്‍റൈനിൽ കഴിയണം. ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്ന ആറ് പേർ 14 ദിവസത്തേക്ക് വീടുകളിൽ ക്വാറന്‍റൈനിൽ കഴിയുകയും തുടർന്നുള്ള 14 ദിവസം നിരീക്ഷണത്തിൽ ആയിരിക്കുകയും വേണം.

ABOUT THE AUTHOR

...view details