കേരളം

kerala

ETV Bharat / city

വടക്കാഞ്ചേരിയില്‍ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി - ആത്മഹത്യ

മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് സംശയിക്കുന്നു.

വടക്കാഞ്ചേരിയില്‍ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി

By

Published : Jun 1, 2019, 2:50 PM IST

Updated : Jun 1, 2019, 4:42 PM IST


തൃശ്ശൂര്‍: വടക്കാഞ്ചേരി മുള്ളൂർക്കരയിൽ വാടകവീട്ടിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അവണൂർ മണിത്തറ സ്വദേശികളായ കൃഷ്ണകൃപ കിഴുശ്ശേരി വീട്ടിൽ ശ്രീധരൻ നായരുടെ മക്കളാണ് മരിച്ചത്. രണ്ട്പേരും കാറ്ററിങ് തൊഴിലാളികളാണ്. അവണൂർ സ്വദേശികളായ ഇവര്‍ ഏറെ കാലമായി മുള്ളൂർക്കരയിലായിരുന്നു താമസം. മൃതദേഹങ്ങളില്‍ നിന്ന് ജീർണ്ണിച്ച് ദുർഗന്ധം വമിച്ച് തുടങ്ങിയതിനെത്തുടർന്ന് അയൽവാസികൾ വീട്ടുടമയെ അറിയിക്കുകയായിരുന്നു. വീടിന്‍റെ ഉടമ സ്ഥലത്തെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തിലധികം പഴക്കമുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

വടക്കാഞ്ചേരി മുള്ളൂർക്കരയിൽ വാടകവീട്ടിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി
Last Updated : Jun 1, 2019, 4:42 PM IST

ABOUT THE AUTHOR

...view details