തൃശൂർ:പിടിയാനയുടെ തേറ്റകളും പല്ലും വിൽക്കാൻ ശ്രമിച്ച രണ്ട് പേരെ വനം വകുപ്പ് പിടികൂടി. വാണിയമ്പാറ മണിയന് കിണർ കോളനിയിൽ താമസിക്കുന്ന വിനീഷ്, മനോജ് എന്നിവരാണ് പിടിയിലായത്. പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം പ്രഭുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കാട്ടിൽ നിന്നും വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മുഖ്യപ്രതി വിനീഷ് മാമ്പാറ ഭാഗത്ത് ആന ചെരിഞ്ഞത് കാണുകയും തുടർന്ന് ആനയുടെ രണ്ട് തേറ്റകളും ഒരു പല്ലും എടുത്ത് വീട്ടിൽ സൂക്ഷിക്കുകയുമായിരുന്നു. പിന്നീട് സുഹൃത്ത് മനോജിനോടും ഈ വിവരം പറഞ്ഞു. വിവരം അറിഞ്ഞ വനംവകുപ്പ് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്തനായില്ല.