തൃശൂര്‍: ജില്ലയിലെ പോളിങ് അവസാന മണിക്കൂറിലേക്കെത്തുമ്പോൾ ഇതുവരെ 73.7 ശതമാനം പോളിങ് രേഖപ്പെടുത്തി. തൃശൂർ കോർപ്പറേഷനിൽ 62.05 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയപ്പോൾ, 13 ബ്ലോക്ക് പഞ്ചായത്തുകളില്‍ പോളിങ് 70 ശതമാനം കടന്നു. ആകെ 19,75577 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തി.
തൃശൂരില്‍ മികച്ച് പോളിങ്; 73 ശതമാനം കടന്നു - തൃശൂര്‍ വാര്‍ത്തകള്‍
ആകെ 19,75577 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തി.
കൊവിഡ് പോസിറ്റീവായ 87 പേരും സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട് നിര്‍ബന്ധിത നിരീക്ഷണത്തിനായ 94 പേർക്കും വോട്ട് ചെയ്യാൻ അനുമതി നല്‍കി. സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചാണ് ഇവര്‍ വോട്ടു ചെയ്യാനെത്തേണ്ടത്. ഈ സമയം തെരഞ്ഞെടുപ്പുദ്യോഗസ്ഥരും സുരക്ഷാ വസ്ത്രങ്ങള്‍ ധരിക്കും. തൃശൂര്‍ കോര്‍പ്പറേഷനിലെ 43,23,18,6,4,20,21,22 വാർഡുകള്‍, കോലഴി, മുല്ലശേരി, ഒല്ലൂക്കര, ചേര്‍പ്പ്, തൃക്കൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലഭ്യമാക്കിയ പട്ടികയിലുള്ളത്.