തൃശൂർ: തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് സമാപനം കുറിച്ച് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. മഴയുടെ ആശങ്കകൾക്ക് ഇടയിലും പകൽ പൂരം ദേശക്കാർ ആഘോഷമാക്കി മാറ്റി. രാവിലെ വടക്കുംനാഥ സന്നിധിയിലേക്ക് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ എഴുന്നള്ളിയെത്തി.
ഇനി ഒരു വർഷത്തെ കാത്തിരിപ്പ്, തൃശൂർ പൂരത്തിന് സമാപനം കുറിച്ച് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു
മഴയുടെ ആശങ്കകൾക്ക് ഇടയിലും പകൽ പൂരം ദേശക്കാർ ആഘോഷമാക്കി മാറ്റി.തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ പൂരാഘോഷങ്ങൾക്ക് സമാപനമായി.
15 ആനകൾ വീതം മേളത്തിന്റെ അകമ്പടിയോടെ അണിനിരന്നു. പാണ്ടിയുടെ താളത്തിൽ അലിഞ്ഞ് കൈകൾ വാനിലുയർത്തി പൂരാസ്വാദകർ മനം നിറഞ്ഞ് താളം പിടിച്ചു. മേളപ്പെയ്ത്തിൽ മഴ പോലും മാറി നിന്നു. തുടർന്ന് ശ്രീ മൂല സ്ഥാനത്ത് സംഗമം. തിടമ്പേറ്റിയ ഗജ വീരൻമാർ മുഖാമുഖം നിന്നു. അടുത്ത മേട മാസത്തിലെ പൂരത്തിന് കാണാം എന്ന വാക്കു നൽകി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു.
ഗജരാജൻമാർ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്തു. ഇനി ഒരു വർഷത്തെ കാത്തിരിപ്പാണ്. 36 മണിക്കൂർ നീളുന്ന വർണ- നാദ വിസ്മയ കാഴ്ചകൾക്കായി. അടുത്ത വർഷത്തെ പൂരത്തിനുള്ള ഒരുക്കങ്ങൾക്കും ഇതോടൊപ്പം തുടക്കമാകുന്നു.