കേരളം

kerala

ETV Bharat / city

ബാറില്‍ ആക്രമണം നടത്തിയ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

പ്രതികൾ താമസിച്ചിരുന്ന വെള്ളപ്പാറയിലെ വീട്ടിൽ നിന്നും ആക്രമണം നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു.

തൃശ്ശൂർ ബാര്‍ ആക്രമണം: പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

By

Published : Oct 4, 2019, 3:29 PM IST

Updated : Oct 4, 2019, 4:39 PM IST

തൃശൂര്‍: പഴയന്നൂരില്‍ നായ്ക്കളുമായെത്തി ബാര്‍ ആക്രമിച്ച കേസിൽ പിടിയിലായ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. പഴയന്നൂർ വെള്ളാപ്പാറയിലെ ഇവരുടെ താമസ സ്ഥലത്തുനിന്നും ആക്രമണം നടത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പൂങ്കുന്നം സ്വദേശി വൈശാഖിനെയും അഞ്ചേരി സ്വദേശി വൈശാഖിനെയുമാണ് പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. ഇവർ താമസിച്ചിരുന്ന വെള്ളപ്പാറയിലെ വീട്ടിൽ നിന്നും ആക്രമണം നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച നാല് ജർമ്മൻ ഷെപ്പേഡ് നായ്ക്കളിൽ ഒന്ന്‌ കുറച്ചു ദിവസം മുമ്പ് ചത്തിരുന്നു. സിഐ എം. മഹേന്ദ്രസിംഹന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

തൃശൂരില്‍ നായ്ക്കളുമായെത്തി ബാര്‍ ആക്രമിച്ച കേസിൽ പിടിയിലായ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു.

കഴിഞ്ഞ സെപ്‌തംബര്‍ 20 ന് രാത്രിയിലായിരുന്നു നായ്ക്കളുമായെത്തി യുവാക്കൾ വടിവാൾ വീശി ഹോട്ടൽ അടിച്ചു തകർത്തത്. നായ്ക്കളെ പരിശീലിപ്പിക്കാനായി വെള്ളപ്പാറയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന യുവാക്കൾ ബാറിലെത്തി മദ്യപിച്ചു ബിൽ അടയ്ക്കാത്തതിനാൽ ബാർ ജീവനക്കാർ മൊബൈൽ ഫോൺ വാങ്ങി വച്ചതിനെത്തുടർന്നുണ്ടായ പ്രതികാരമായിരുന്നു രാത്രിയിലെ ആക്രമണം. നായ്ക്കളെ അഴിച്ചുവിട്ടു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ഇവർ ജീവനക്കാരെ ആക്രമിക്കുകയും വസ്‌തുവകകൾ നശിപ്പിക്കുകയും ചെയ്‌തിരുന്നു. ഹോട്ടലിൽ ഒന്നരലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായി. ഹോട്ടലിലെ ആക്രമണത്തിന് ശേഷം റോഡിലേക്കിറങ്ങിയ യുവാക്കൾ വടിവാൾ വീശി ഭീഷണി മുഴക്കിയ ശേഷമാണ് തിരിച്ചുപോയത്. സംഭവത്തിനുശേഷം രണ്ട് പേരും ഒളിവിലായിരുന്നു. ഒരാളെ ഷൊർണൂര്‍ കുളപ്പുള്ളിയിൽ നിന്നും പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതിനെ തുടർന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റൊരാളെ കയ്‌പമംഗലത്ത് നിന്നും പിടികൂടുകയായിരുന്നു.

Last Updated : Oct 4, 2019, 4:39 PM IST

ABOUT THE AUTHOR

...view details