കേരളം

kerala

ETV Bharat / city

തൃശ്ശൂര്‍ കൊവിഡ് മുക്തം; മൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ ഒഴിവാക്കി

മതിലകം, വള്ളത്തോൾ നഗർ, ചാലക്കുടി എന്നീ ഹോട്ട്‌സ്‌പോട്ടുകളാണ് ഒഴിവാക്കിയത്

തൃശ്ശൂര്‍ ഹോട്ട്‌സ്‌പോട്ട്  കേരള കൊവിഡ് ഹോട്ട്‌സ്‌പോട്ട്  തൃശ്ശൂര്‍ ചാലക്കുടി  കോടശ്ശേരി പഞ്ചായത്ത്  thrissur covid updates  thrissur hotspot concession  തൃശ്ശൂര്‍ കൊവിഡ്
തൃശ്ശൂര്‍ കൊവിഡ്

By

Published : Apr 21, 2020, 2:30 PM IST

തൃശ്ശൂര്‍:നിലവില്‍ കൊവിഡ് പോസിറ്റീവ് കേസുകളില്ലാത്തതിനാല്‍ ജില്ലയിലെ മൂന്ന് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകൾ കൂടി ഒഴിവാക്കി. മതിലകം, വള്ളത്തോൾ നഗർ, ചാലക്കുടി എന്നിവയെയാണ് ഒഴിവാക്കിയത്. ഇതോടെ ഈ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തി. നിലവില്‍ കോടശ്ശേരി പഞ്ചായത്ത് മാത്രമാണ് ഹോട്ട്‌സ്‌പോട്ടാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചാലക്കുടി സ്വദേശിയായ പതിനഞ്ചുകാരൻ രോഗവിമുക്തനായി ആശുപത്രി വിട്ടതോടെയാണ് ജില്ല കൊവിഡ് മുക്തമായത്.

ABOUT THE AUTHOR

...view details