കേരളം

kerala

ETV Bharat / city

ലോക്ക് ഡൗണ്‍ കാലത്ത് പതിമൂന്ന് വയസുകാരന്‍റെ ഓണ്‍ലൈന്‍ യോഗ ക്ലാസ്

അര്‍ജുന്‍ തന്‍റെ യുട്യൂബ് ചാനലായ അര്‍ജുന്‍സ് വേള്‍ഡിലൂടെയാണ് യോഗ പരിശീലിപ്പിക്കുന്നത്

By

Published : Apr 23, 2020, 12:21 PM IST

Updated : Apr 23, 2020, 4:13 PM IST

ലോക്ക് ഡൗണ്‍ യോഗ ക്ലാസ്  തൃശൂര്‍ യോഗ ക്ലാസ്  യോഗ ക്ലാസ് വാര്‍ത്തകള്‍  തൃശൂര്‍ വാര്‍ത്തകള്‍  തൃശൂര്‍ കൊവിഡ് വാര്‍ത്തകള്‍  online yoga class during Lockdown  Lockdown thrissur news
ലോക്ക് ഡൗണ്‍ കാലത്ത് പതിമൂന്ന് വയസുകാരന്‍റെ ഓണ്‍ലൈന്‍ യോഗ ക്ലാസ്

തൃശൂര്‍: വടക്കാഞ്ചേരി സ്വദേശി പതിമൂന്ന് വയസുകാരനായ സി.വി അർജുന്‍ ലോക്ക് ഡൗണ്‍ കാലം പരമാവധി ഫലപ്രദമായി ഉപയോഗിക്കുകയാണ്. അര്‍ജുന്‍ തന്‍റെ യുട്യൂബ് ചാനലായ അര്‍ജുന്‍സ് വേള്‍ഡിലൂടെ യോഗ പരിശീലിപ്പിച്ചാണ് കൊവിഡ് കാലത്തെ വിരസത ഒഴിവാക്കുന്നത്. തുടക്കക്കാർക്കുള്ള ലളിതമായ യോഗാസനം മുതൽ തികഞ്ഞ മെയ് വഴക്കത്തോടെ ചെയ്യേണ്ടവ വരെ മികവാർന്ന രീതിയാൽ അവതരിപ്പിക്കും ഈ കൊച്ചുമിടുക്കൻ. നിരവധി പേരാണ് അർജുന് പിന്തുണയുമായി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തുന്നത്.

യോഗക്ക് പുറമെ കളരി, നൃത്തം എന്നിവയിലും അര്‍ജുന് പ്രാവീണ്യമുണ്ട്. എരുമപ്പെട്ടി ഗവ.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അര്‍ജുന്‍ ചില മലയാള സിനിമകളുടെയും ഭാഗമായിട്ടുണ്ട്. ശ്രീലങ്കയിൽ നടന്ന ഇന്‍റര്‍നാഷണല്‍ യോഗ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡലും ദേശീയ തല മത്സരങ്ങളിലായി 2018ൽ ഗോൾഡ് മെഡലും 2019ൽ ഡൽഹിയിൽ നടന്ന മത്സരത്തിൽ ബെസ്റ്റ് പെർഫോർ പുരസ്കാരവും 2020ൽ കൊൽക്കത്തയിൽ സ്കൂൾ ഗെയിംസിലെ മികച്ച പ്രകടനവും അര്‍ജുന്‍റെ ജീവിതത്തിലെ പൊന്‍തൂവലുകളാണ്.

ലോക്ക് ഡൗണ്‍ കാലത്ത് പതിമൂന്ന് വയസുകാരന്‍റെ ഓണ്‍ലൈന്‍ യോഗ ക്ലാസ്
Last Updated : Apr 23, 2020, 4:13 PM IST

ABOUT THE AUTHOR

...view details