കേരളം

kerala

ETV Bharat / city

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്‌ത 16കാരിക്ക് നേരെ ലൈംഗികാതിക്രമം; ആറ് പേര്‍ക്കെതിരെ പോക്‌സോ കേസ് - തൃശൂര്‍ പതിനാറുകാരി അച്ഛന്‍ ട്രെയിന്‍ അതിക്രമം

കുട്ടിയുടെ ശരീരത്തിൽ സ്‌പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്‌തുവെന്നാണ് പരാതി

sexual assault against minor in train  thrissur 16 year old faces sexual assault  guruvayur express sexual assault against girl  ട്രെയിന്‍ പതിനാറുകാരി ലൈംഗികാതിക്രമം  ഗുരുവായൂര്‍ എക്‌സ്‌പ്രസ് പതിനാറുകാരി അതിക്രമം പരാതി  തൃശൂര്‍ പതിനാറുകാരി അച്ഛന്‍ ട്രെയിന്‍ അതിക്രമം  തൃശൂർ ട്രെയിന്‍ അതിക്രമം പോക്‌സോ കേസ്
ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്‌ത 16കാരിക്ക് നേരെ ലൈംഗികാതിക്രമം; 6 പേര്‍ക്കെതിരെ പോക്‌സോ കേസ്

By

Published : Jun 26, 2022, 5:12 PM IST

തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്‌ത 16കാരിക്ക് നേരെ അതിക്രമം നടന്നതായി പരാതി. കുട്ടിയുടെ ശരീരത്തിൽ സ്‌പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്‌തുവെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് 50 വയസിന് മുകളിൽ പ്രായമുള്ള ആറ് പേർക്ക് എതിരെ തൃശൂർ റെയിൽവേ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

ശനിയാഴ്‌ച രാത്രി 7.50ന് ഗുരുവായൂർ എക്‌സ്‌പ്രസില്‍ എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂർ സ്വദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. 50 വയസിന് മുകളിൽ പ്രായമുള്ള ആറോളം പേര്‍ ചേർന്നാണ് അതിക്രമം നടത്തിയത്. എറണാകുളം നോർത്തിൽ നിന്ന് ട്രെയിൻ വിട്ട ഉടനെ തന്നെ ശല്യം തുടങ്ങി.

ഇടപ്പള്ളിയിൽ വച്ച് റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിച്ചില്ലെന്നും കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. അക്രമികളെ തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശി ഫാസിലിനും മർദനമേറ്റു. അതിക്രമം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Also read: വനിത ഡോക്‌ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം : യുവാവ് അറസ്‌റ്റില്‍

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details