കേരളം

kerala

ETV Bharat / city

അന്തേവാസിയായ യുവതിയെ ബലാത്സംഗം ചെയ്‌തു; മഠാധിപതി അറസ്‌റ്റില്‍ - ബലാത്സംഗം

ശ്രീനാരായണപുരം ആലയിലെ ശിവനന്ദനം കാശി മഠാധിപതി ബാബു സ്വാമിയാണ് അറസ്‌റ്റിലായത്.

rape case in thrissur  rape case  thrissur news  തൃശൂര്‍ വാര്‍ത്തകള്‍  ബലാത്സംഗം  കേരള പൊലീസ്
അന്തേവാസിയായ യുവതിയെ ബലാത്സംഗം ചെയ്‌തു; മഠാധിപതി അറസ്‌റ്റില്‍

By

Published : Jun 9, 2020, 5:55 PM IST

തൃശൂര്‍: ആശ്രമത്തിലെ അന്തേവാസിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ആശ്രമം മഠാധിപതി പിടിയിൽ. കോടാലി കോരേച്ചാൽ സ്വദേശി കൂടാല പറമ്പിൽ ബാബു എന്ന ബാബു സ്വാമിയെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. അസുഖ ബാധിതരായവർ ഉൾപ്പെടെയുള്ളവരെ പരിപാലിക്കുന്ന ശ്രീനാരായണപുരം ആലയിലെ ശിവനന്ദനം കാശി മഠാധിപതിയാണ് ബാബു സ്വാമി.

മെയ് 11നാണ് യുവതി മതിലകം സ്റ്റേഷനിൽ പരാതി നൽകിയത്. വിവാഹബന്ധം വേർപെടുത്തിയതിനെ തുടർന്നാണ് യുവതി ആശ്രമത്തിലെത്തുന്നത്. ക്യാൻസർ രോഗിയായ യുവതിയെ ചികിത്സക്കായി കൊണ്ട് പോയി വരുന്നതിനിടെ എറണാകുളത്തെ ലോഡ്ജിൽ വെച്ചാണ് ആദ്യം പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി ആശ്രമത്തിൽ വെച്ച് പല തവണ പീഡിപ്പിച്ചതായും യുവതി മൊഴി നൽകി. ഒരു വർഷം മുമ്പാണ് ആലയിൽ ആശ്രമം ആരംഭിച്ചത്. സംഭവത്തിനു ശേഷം ആശ്രമം പൂട്ടി ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അന്തേവാസി നൽകിയ പരാതിയെ തുടർന്ന് പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിക്കുകയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ഇയാള്‍. രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുട്ടനെല്ലൂരിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details