തൃശ്ശൂര്‍: പീച്ചി അണക്കെട്ടില്‍ നിന്ന് വൈദ്യുതോൽപാദന കേന്ദ്രത്തിലേക്ക് വെള്ളമെത്തിക്കുന്ന വാൽവിനുള്ളിലെ ഷട്ടര്‍ തകര്‍ന്നു. വെള്ളത്തിന്‍റെ ശക്തമായ ഒഴുക്കില്‍ പ്രധാന വാല്‍വിലുണ്ടായ തകരാറിനെ തുടര്‍ന്ന് ഡാമിന്‍റെ സ്ലൂയിസിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. വാൽവ് സ്ഥാപിച്ചിട്ടുള്ള കെട്ടിടത്തിലുടെയാണ് വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകുന്നത്. സമീപത്തു തന്നെയുള്ള വൈദ്യുതി ഉൽപാദന പ്ലാന്‍റിന് ഭീഷണിയാകുന്ന തരത്തിലാണ് വെള്ളത്തിന്‍റെ ഒഴുക്ക്. പവർഹൗസിനു മുന്നിൽ നിന്നു വെള്ളം വഴിതിരിച്ചുവിട്ടു. അടിയന്തര ഘട്ടത്തിൽ മാത്രം ഉപയോഗിക്കുന്ന എമർജൻസി ഷട്ടർ അടച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങി.
പീച്ചി ഡാമില്‍ പ്രധാന വാല്‍വിന്‍റെ ഷട്ടര്‍ തകര്‍ന്നു; വൈദ്യുതി ഉൽപാദനത്തിന് ഭീഷണി - പീച്ചി ഡാം ഷട്ടര്‍
ഡാമിലെ വെള്ളം വലതുകര കനാലിലേക്കും പവർ പ്ലാന്‍റിലേക്കും എത്തിക്കുന്ന കെട്ടിടത്തിലുടെയാണ് വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകുന്നത്. അടിയന്തര ഘട്ടത്തിൽ മാത്രം ഉപയോഗിക്കുന്ന എമർജൻസി ഷട്ടർ അടച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങി.
അണക്കെട്ടിന്‍റെ വടക്കുഭാഗത്തെ ഈ കെട്ടിടത്തിലൂടെയാണ് ഡാമിലെ വെള്ളം വലതുകര കനാലിലേക്കും പവർ പ്ലാന്‍റിലേക്കും എത്തിക്കുന്നത്. എന്നാൽ ഷട്ടറിന്‍റെ ഒരുഭാഗം ചരിഞ്ഞതോടെ പ്രതിസന്ധി കൂടുകയും ശ്രമം പരാജയപ്പെടുകയും ചെയ്തു. 80 അടി താഴ്ചയിലാണ് ഷട്ടർ സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാത്രി ഏറെ വൈകിയും മുങ്ങൽ വിദഗ്ധരെ ഉൾപ്പടെ എത്തിച്ച് ശ്രമിച്ചെങ്കിലും വാല്‍വിന്‍റെ തകരാർ പരിഹരിക്കാൻ സാധിച്ചില്ല. തടി കഷ്ണം തടഞ്ഞിരിക്കുന്നത് കൊണ്ടാണ് ഡാമിന്‍റെ ഷട്ടർ അടയാത്തതെന്ന് സംഘം കണ്ടെത്തിയിട്ടുണ്ട്.