കേരളം

kerala

ETV Bharat / city

പട്ടിപ്പറമ്പ് കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

പാലക്കാട് സ്വദേശി ഷബീർ അലിയാണ് പൊലീസിന്‍റെ പിടിയിലായത്.

Pattiparambu murder  suspect is in custody  പട്ടിപ്പറമ്പ് കൊലപാതകം  കൊലപാതക കേസ് പ്രതി പിടിയില്‍  തൃശൂര്‍ ലേറ്റസ്‌റ്റ് വാര്‍ത്തകള്‍  trissur latest news
പട്ടിപ്പറമ്പ് കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

By

Published : Oct 12, 2020, 11:51 PM IST

തൃശൂര്‍: പഴയന്നൂർ പട്ടിപറമ്പിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാൾ പിടിയിൽ. പാലക്കാട് സ്വദേശി ഷബീർ അലി (38) യെയാണ്‌ പൊലീസ് കസ്റ്റഡിയിലെടുത്തത്. തലേ ദിവസം റഫീക്കിന്‍റെ വീടിന് മുന്നിൽ ബഹളമുണ്ടായതായി നാട്ടുകാർ കണ്ടിരുന്നു. പാലക്കാട് നിന്ന് ഒരു സംഘം ആളുകള്‍ ഇവരെ അന്വേഷിച്ച് ഇന്നലെ വന്നിരുന്നു. അപ്പോഴുണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾ ഷബീർ അലിയാണ്. രാവിലെ ഒരാൾ വീട്ടിൽ നിന്നും ബൈക്ക് വേഗത്തില്‍ ഓടിച്ച് പോകുന്നത് കണ്ടതായും സമീപവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളാണ് കൊലപാതക കാരണം എന്നാണ് സൂചന.

ABOUT THE AUTHOR

...view details