കേരളം

kerala

ETV Bharat / city

കൊടകര കുഴൽപ്പണ കേസ് : 1,40,000 രൂപ കൂടി കണ്ടെടുത്തു - കൊടകര

മൂന്നര കോടി രൂപ കവർന്ന കേസിൽ 1,47,40000 രൂപ അന്വേഷണ സംഘം പിടിച്ചെടുത്തു

kodakara case  kodakara money laundering case  കൊടകര കുഴൽപ്പണ കേസ്  രഞ്ജിത്ത്  ദീപ്‌തി  പൊലീസ്  കൊടകര  kodakara
കൊടകര കുഴൽപ്പണ കേസ്; ഒരുലക്ഷത്തി നാൽപതിനായിരം രൂപ കൂടി കണ്ടെടുത്തു

By

Published : Oct 6, 2021, 7:25 PM IST

തൃശൂർ :കൊടകര കുഴൽപ്പണ കവർച്ച കേസിൽ കൂടുതൽ പണം കണ്ടെത്തി അന്വേഷണസംഘം. 1,40,000 രൂപയാണ് ബുധനാഴ്‌ച കണ്ടെത്തിയത്. മൂന്നര കോടി രൂപ കവർന്ന കേസിൽ ഇതോടെ 1,47,40,000 രൂപ പിടിച്ചെടുത്തു. വരും ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ ബാക്കി തുക കൂടി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കേസിലെ പ്രധാന പ്രതികളിലൊരാളായ രഞ്ജിത്തിന്‍റെ ഭാര്യ ദീപ്‌തിയുടെ സുഹൃത്ത് ഷിന്‍റോയുടെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. സ്ഥലം വിറ്റവകയിൽ ലഭിച്ചതെന്ന പേരിലാണ് തുക സൂക്ഷിക്കാൻ നൽകിയതെന്ന് ഷിന്‍റോ അന്വേഷണ സംഘത്തോട് പറഞ്ഞു.

READ MORE :കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസ്; പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ദീപ്‌തി കൊടകര കേസിലെ ഇരുപത്തി രണ്ടാം പ്രതിയാണ്. ജാമ്യത്തിലിറങ്ങിയ പ്രതികളെ കോടതിയുടെ അനുമതിയോടെയുള്ള അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ദീപ്‌തിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷിന്‍റോയുടെ വീട്ടിൽ പൊലീസ് തിരച്ചിൽ നടത്തിയത്.

ABOUT THE AUTHOR

...view details