തൃശൂര്‍: മുസിരിസ് ജലപാതയുടെ ഓളപ്പരപ്പിൽ വീണ്ടും സാഹസികതയുടെ തുഴയെറിഞ്ഞ് കയാക്കിങ് താരങ്ങൾ. രാജ്യത്തെ വിവിധ ഇടങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുത്ത ദീർഘദൂര കയാക്കിങ് മുസിരിസ് പാഡിലിന്‍റെ നാലാം എഡിഷനാണ് കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം കായലോരത്ത് തുടക്കമായത്. ''മുസിരിസ് പാഡിൽ 2021'' എന്ന് പേരിട്ട വാട്ടര്‍ സ്‌പോര്‍ട്സ് കൊവിഡില്‍ തകര്‍ന്ന വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണര്‍വാണ് സമ്മാനിക്കുന്നത്.
സാഹസികതയുടെ തുഴയെറിഞ്ഞ് കയാക്കിങ് താരങ്ങൾ - trissur news
"മുസിരിസ് പാഡിൽ 2021'' എന്ന് പേരിട്ട വാട്ടര്‍ സ്‌പോര്‍ട്സ് കൊവിഡില്‍ തകര്‍ന്ന വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണര്‍വാണ് സമ്മാനിക്കുന്നത്.
ടൂറിസം വകുപ്പും മുസിരിസ് ഹെറിറ്റേജ് പദ്ധതിയും ജെല്ലി ഫിഷ് വാട്ടർ സ്പോർട്സ് ക്ലബ്ബ് കോഴിക്കോടും സംയുക്തമായാണ് പാഡിൽ സംഘടിപ്പിച്ചത്. മുസിരിസ് കോട്ടപ്പുറം ആംഫി തിയറ്ററിൽ നിന്ന് ആരംഭിച്ച സഹസികയാത്ര ചെറായി വീരൻപുഴ കായൽ വഴി ബോൾഗാട്ടി പാലസ് മറീന വരെ സഞ്ചരിച്ചു .രണ്ട് ദിവസം കൊണ്ട് 40 കിലോമീറ്റർ സഞ്ചരിച്ച യാത്ര കൊച്ചി ബോൾഗാട്ടിയിൽ അവസാനിച്ചു.
വി.ആർ സുനിൽകുമാർ എംഎൽഎ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടപ്പുറം, പള്ളിപ്പുറം, കെടാമംഗലം, വൈപ്പിൻ പ്രദേശങ്ങൾ താണ്ടിയാണ് കയാക്കിങ്. ആദ്യ ദിനം 20 കിലോമീറ്ററാണ് യാത്ര ചെയ്തത് . പ്ലാസ്റ്റിക് വിമുക്ത കായൽ, പുഴയുമായി ബന്ധം പുലർത്തുക എന്നീ ബോധവത്കരണ ക്യാമ്പയിനും യാത്രയുടെ ലക്ഷ്യമാണ്. 20 സ്ത്രീകളുള്‍പ്പടെ ഇന്ത്യക്ക് അകത്ത് നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി നൂറോളം കായികതാരങ്ങളാണ് സാഹസിക യാത്രയിൽ പങ്കെടുത്തത്.