തൃശ്ശൂര്‍:മുണ്ടുരിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട് വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട്പേർ കസ്റ്റഡിയിൽ. മുണ്ടുർ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി, ക്രിസ്റ്റഫർ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് കേസ്. കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു. യുവാക്കളെ ഇടിച്ചിട്ട മിനി ലോറിയും കൊലപാതകത്തിനുപയോഗിച്ച പിക്കപ്പ് വാനും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മുണ്ടൂര്‍ കൊലപാതകം: രണ്ട് പേര്‍ കസ്റ്റഡിയിൽ - യതീഷ് ചന്ദ്ര
സംഭവത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ആറുപേരാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം
കൊല്ലപ്പെട്ട യുവാക്കള്‍
പ്രതികള്‍ പീച്ചി വനമേഖലയില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. പിന്നീട് പ്രതികളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി.കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ സിറ്റി ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ആറുപേരാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം.