തൃശൂർ : തൃശൂരിൽ യുവാവിൻ്റെ മരണം മങ്കിപോക്‌സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി ആയ 22 കാരനാണ് ശനിയാഴ്‌ച (30-07-2022) രാവിലെ മരിച്ചത്. മൂന്നുദിവസം മുൻപ് യുഎഇയിൽ നിന്നെത്തിയതായിരുന്നു യുവാവ്. പിന്നാലെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തൃശൂരിൽ യുവാവിൻ്റെ മരണം മങ്കിപോക്‌സ് മൂലമെന്ന് സംശയം ; സ്രവം പരിശോധനക്കയച്ചു - ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിക്ക് മങ്കി പോക്‌സ് എന്ന് സംശയം
ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ച സ്രവത്തിന്‍റെ പരിശോധനാഫലം ഞായറാഴ്‌ച ഉച്ചയോടെ ലഭിക്കും
തൃശൂരിൽ യുവാവിൻ്റെ മരണം മങ്കിപോക്‌സ് മൂലമെന്ന് സംശയം; സ്രവം പരിശോധനക്കയച്ചു
യുവാവിന്‍റെ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ഞായറാഴ്‌ച ഉച്ചയ്ക്ക് ലഭിക്കും. അതേസമയം യുവാവിന്‍റെ മൃതദേഹം പൊലീസിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും മേല്‍നോട്ടത്തില്‍ കര്‍ശന നിബന്ധനകളോടെ സംസ്‌കരിക്കാന്‍ നിർദേശം നല്‍കി.