തൃശൂർ :എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. 21കാരനായ അഭിഷേക് ആണ് പിടിയിലായത്. പോട്ടോർ മേഖലയിൽ വർധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് തൃശൂർ അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർക്ക് പരാതി ലഭിച്ച സാഹചര്യത്തിൽ സ്പെഷ്യൽ സ്ക്വാഡ് ടീം നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.
സമ്മാനപ്പൊതി രൂപത്തിൽ തപാലില്‍ എത്തിക്കും ; തൃശൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ - mdma seized
ബെംഗളുരുവിൽ നിന്ന് മയക്കുമരുന്ന് അയച്ച ഒളരി സ്വദേശിക്കായി അന്വേഷണം ആരംഭിച്ചെന്ന് എക്സൈസ്
തൃശൂരിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
ALSO READ:കോഴിക്കോട് വൻ കഞ്ചാവ് വേട്ട ; 150 കിലോയുമായി ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ
ബെംഗളുരുവിൽ നിന്ന് സമ്മാനപ്പൊതിയുടെ രൂപത്തിൽ തപാൽ വഴിയാണ് യുവാവ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. മയക്കുമരുന്ന് അയച്ച ഒളരി സ്വദേശിക്കായി അന്വേഷണം ആരംഭിച്ചെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.