കേരളം

kerala

അയോധ്യ വിധി വിഭിന്ന നിലപാടുള്ളവർ സ്വാഗതം ചെയ്തത് ആശ്വാസകരമെന്ന് കുമ്മനം

By

Published : Nov 9, 2019, 5:31 PM IST

Updated : Nov 9, 2019, 6:41 PM IST

ജയ-പരാജയങ്ങളുടെ കണക്കുകൂട്ടലല്ല ഈ അവസരത്തിൽ ആവശ്യമെന്ന് കുമ്മനം രാജശേഖരന്‍

കുമ്മനം

തൃശൂര്‍:വിവിധ വിഷയങ്ങളിൽ വിഭിന്ന നിലപാടുള്ളവർ അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നത് ആശ്വാസകരമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. രാഷ്ട്രത്തിന്‍റെ പൊതുനന്മയും വളർച്ചയും ആഗ്രഹിക്കുന്നവരും ശാന്തിയും സമാധാനവും ജനാധിപത്യ മര്യാദകളും പുലരണമെന്നു ആഗ്രഹിക്കുന്നവരും ക്രിയാത്മകമായി പ്രതികരിച്ചത് പ്രതീക്ഷ നൽകുന്നു. ജയ-പരാജയങ്ങളുടെ കണക്കുകൂട്ടലല്ല ഈ അവസരത്തിൽ ആവശ്യമെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

അയോധ്യ വിധി വിഭിന്ന നിലപാടുള്ളവർ സ്വാഗതം ചെയ്തത് ആശ്വാസകരമെന്ന് കുമ്മനം
Last Updated : Nov 9, 2019, 6:41 PM IST

ABOUT THE AUTHOR

...view details