തൃശൂര്‍: കൊവിഡ് ജാഗ്രതയുടെ ഭാഗമായി തൃശൂര്‍ പൂരം ഇക്കുറി ചടങ്ങുകളിലൊതുങ്ങുകയാണ്. ആഘോഷങ്ങളില്ലെങ്കിലും തൃശൂര്‍ പൂരത്തെ മാറ്റി നിര്‍ത്താനാകില്ല ഒരു തൃശൂര്‍ക്കാരനും. പൂരം ഓര്‍മയില്‍ വീഡിയോ ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് തൃശൂരിലെ ഒരുകൂട്ടം യുവാക്കള്‍. കഴിഞ്ഞ നാല് വര്‍ഷമായി മുടങ്ങാതെ പൂരക്കാലത്ത് ഇവര്‍ വീഡിയോ ആല്‍ബം പുറത്തിറക്കിയിരുന്നു. ഇക്കുറി പൂരം ആഘോഷങ്ങളില്ലെങ്കിലും തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഇവര്‍ വീഡിയോ ആല്‍ബം പുറത്തിറിക്കി.
തൃശൂര്‍പൂരത്തിന്‍റെ ഓര്‍മയില്‍ ഒരു വീഡിയോ ആല്‍ബം - തൃശൂര്‍ പൂരം
'ചങ്കാണ് പൂരം' എന്ന പേരിലാണ് വീഡിയോ ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്
'ചങ്കാണ് പൂരം' എന്ന പേരിലാണ് പൂരത്തെക്കുറിച്ചുള്ള ഇത്തവണത്തെ വീഡിയോ ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ജോബി ജോണ്‍, സുഹൃത്തുക്കളായ സജീവ് കടമ്പാട്ട്, അബി വര്‍ഗീസ് എന്നിവരാണ് അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചത്. കുടമാറ്റവും തെക്കോട്ടിറക്കവും ഇലഞ്ഞിത്തറമേളവും പുരുഷാരവുമില്ലാതെയുള്ള പൂരത്തെക്കുറിച്ചുള്ള പൂരപ്രേമികളുടെസങ്കടമാണ് ചങ്കാണ് പൂരം വീഡിയോ ആല്‍ബം പങ്കുവെക്കുന്നത്.
സജീവ് കടമ്പാട്ട് ഗാനരചന നിര്‍വഹിച്ച ആല്‍ബത്തില്‍ ഗാനം ആലാപിച്ചത് ബിജു നടവരമ്പനാണ്. അബി വര്‍ഗീസ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ജോബി ജോണ്‍ തന്നെയാണ് മുഖ്യവേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലടക്കം ആല്‍ബത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.