തൃശൂര്‍: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ എല്ലാ പരിപാടികളും നിര്‍ത്തി വയ്‌ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. പ്രസാദ ഊട്ടും, കലാ പരിപാടികളും നാളെ മുതൽ ഉണ്ടാവില്ല. ചോറൂണും, വിവാഹങ്ങളും നടക്കുമെങ്കിലും ഇവ പരമാവധി ഒഴിവാക്കാന്‍ ഭക്തർ സ്വയം നിയന്ത്രണം കൈകൊള്ളണമെന്നും ദേവസ്വം ചെയർമാൻ കെ.ബി മോഹന്‍ദാസ് അഭ്യർഥിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകള്‍ ആചാരം മാത്രമായി നടത്തും. ക്ഷേത്രം തന്ത്രിയുമായും ഭക്തസംഘടനകളുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്നും ചെയർമാൻ പറഞ്ഞു.
ഗുരുവായൂര്‍ ഉത്സവാഘോഷങ്ങള്‍ നിര്‍ത്തിവച്ചു
ഗുരുവായൂര്‍ ഉത്സവാഘോഷങ്ങള്‍ നിര്‍ത്തിവച്ചു
17:22 March 10
ഉത്സവം ചടങ്ങുകൾ മാത്രമായി നടത്തും.
Last Updated : Mar 10, 2020, 7:00 PM IST