തൃശൂർ:കുന്നംകുളം പെരുമ്പിലാവില്‍ വീണ്ടും കഞ്ചാവ് വേട്ട. രണ്ട് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്‌തു. ഒഡിഷ ഗഞ്ചം സ്വദേശികളായ ജിതേന്ദ്ര ജേന, ടോഫൻ ബെഹറ എന്നിവരാണ് പിടിയിലായത്.
തൃശൂരില്‍ വീണ്ടും കഞ്ചാവ് വേട്ട; രണ്ട് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍ - guest workers arrested with ganja
ഒഡിഷയില്‍ നിന്ന് കുന്നംകുളം പെരുമ്പിലാവ് ഭാഗത്തേക്ക് കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്
തൃശൂരില്‍ വീണ്ടും കഞ്ചാവ് വേട്ട; രണ്ട് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍
ഒഡിഷയിൽ നിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവാണ് കുന്നംകുളം എസ്എച്ച്ഒ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിച്ചെടുത്തത്. പെരുമ്പിലാവ് ഭാഗങ്ങളിൽ ലഹരി മരുന്ന് മാഫിയ സംഘങ്ങൾ വ്യാപകമായതിനെ തുടർന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
Also read: ഹെറോയിനുമായി മൂന്ന് അതിഥി തൊഴിലാളികള്‍ പൊലീസ് പിടിയില്‍