തൃശൂർ: തൃശൂര്‍ പുതുക്കാട് കുറുമാലിക്ക് സമീപം ഹോട്ടല്‍ കുത്തിതുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. മലപ്പുറം താനൂര്‍ സ്വദേശി റഫീഖ്, കോഴിക്കോട് സ്വദേശികളായ അജ്‌മല്‍, അജിത് വര്‍ഗീസ്, ജില്‍ഷാദ് എന്നിവരാണ് പിടിയിലായത്.
കേസിലെ മറ്റൊരു പ്രതിയായ മലപ്പുറം പുളിക്കല്‍ സ്വദേശി അജിത് നേരത്തെ മറ്റൊരു കേസില്‍ പൊലീസ് പിടിയിലായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നാലുപേരിലേക്ക് അന്വേഷണമെത്തിയത്.
ഹോട്ടല്‍ കുത്തിത്തുറന്ന് മോഷണം; പ്രതികള്‍ പിടിയില്‍ ഒക്ടോബര്‍ 23നാണ് മോഷണം നടന്നത്. പുതുക്കാട് കുറുമാലിക്ക് സമീപമുള്ള ഹോട്ടലിന്‍റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്‌ടാക്കള്‍ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തിലധികം രൂപയും മൊബൈല്‍ ഫോണുകളും ഹോട്ടലിന്‍റെ പാര്‍ക്കിങ്ങില്‍ നിന്നും സ്‌കൂട്ടറും മോഷ്‌ടിച്ച് കടക്കുകയായിരുന്നു.
ഹോട്ടലിലേയും പ്രദേശത്തേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഈ ദൃശ്യങ്ങളില്‍ സംശയാസ്‌പദമായി കണ്ട ഇരുചക്ര വാഹനയാത്രികരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഹോട്ടലില്‍ നിന്നും മോഷണം പോയ മൊബൈല്‍ ഫോണും സ്‌കൂട്ടറും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
Also read: മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം : ഭാര്യാ സഹോദരൻ അറസ്റ്റില്‍