തൃശൂര്‍: സംസ്ഥാനത്തെ കൊവിഡ് സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം തൃശൂർ ജില്ലയിൽ സന്ദർശനം നടത്തി. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് സന്ദർശിച്ച സംഘം സ്ഥിതി വിലയിരുത്തി. കളക്‌ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, കലക്‌ടര്‍ എസ്. ഷാനവാസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായും കേന്ദ്രസംഘം കൂടിക്കാഴ്ച നടത്തി.
കൊവിഡ്; കേന്ദ്രസംഘം തൃശൂരിലെത്തി
രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികൾക്ക് മാർഗനിർദേശം നൽകാനാണ് കേന്ദ്രസംഘമെത്തിയത്.
കൊവിഡ്; കേന്ദ്രസംഘം തൃശൂരിലെത്തി
രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികൾക്ക് മാർഗനിർദേശം നൽകാനാണ് കേന്ദ്രസംഘമെത്തിയത്. തിരുവനന്തപുരം റീജിയണൽ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ഡോ. രുചി ജെയിൻ, സഫ്‌ദര്‍ജങ് ആശുപത്രിയിലെ റെസ്‌പിറേറ്ററി വിഭാഗം അധ്യാപകനായ ഡോ.നീരജ് കുമാർ ഗുപ്ത എന്നിവരടങ്ങിയ കേന്ദ്ര സംഘമാണ് സംസ്ഥാനത്തെത്തിയിരിക്കുന്നത്.