തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരത്തോട് അനുബന്ധിച്ച് ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുമായി കലക്ടര്‍ ടി.വി അനുപമ. മെയ് 12 മുതൽ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അനുപമ അറിയിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് നീക്കിയിട്ടില്ലെന്നും ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കലക്ടര്‍ വ്യക്തമാക്കി. നാളത്തെ കോടതി വിധിയ്ക്കനുസരിച്ച് വിലക്കിന്‍റെ കാര്യം തീരുമാനിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് ജില്ലാ ഭരണകൂടം.
വിരണ്ടോടുന്ന ആനകൾ വേണ്ട: തൃശ്ശൂർ പൂരത്തിന് കർശന നിർദ്ദേശങ്ങൾ
ആരോഗ്യപ്രശ്നങ്ങളുള്ള ആനകൾക്ക് മെയ് 12 മുതൽ 14 വരെ തൃശ്ശൂരില്‍ വിലക്ക്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് നീക്കിയിട്ടില്ലെന്നും കലക്ടര്‍
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കിൽ കർശന നിലപാടുമായി തൃശ്ശൂര്‍ കളക്ടർ
ആരോഗ്യപ്രശ്നങ്ങളുള്ള ആനകളെ ഒഴിവാക്കിയാണ് ദേവസ്വങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്നും ടിവി അനുപമ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തൃശ്ശൂര്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന ആന ഉടമകളുടെ നിലപാട് ചർച്ച ചെയ്യാൻ ഇന്ന് ചര്‍ച്ച നടത്തും. ദേവസ്വം മന്ത്രി കടകംപള്ളി സുരന്ദ്രന്‍റെ അധ്യക്ഷതയില്‍ വൈകിട്ട് തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുന്നത്.
Last Updated : May 9, 2019, 2:57 PM IST