തൃശ്ശൂർ: ഗുരുവായൂരിൽ ബാങ്ക് മാനേജരെ ക്യാബിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോർപ്പറേഷൻ ബാങ്ക് മാനേജർ പാലക്കാട് സ്വദേശി അയ്യപ്പനാണ് മരിച്ചത്. രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ബാങ്കിലെ ക്യാബിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്.
ഗുരുവായൂരിൽ ബാങ്ക് മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍ - ഗുരുവായൂര്‍
കോർപ്പറേഷൻ ബാങ്ക് മാനേജർ പാലക്കാട് സ്വദേശി അയ്യപ്പനാണ് മരിച്ചത്. രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്.
പാലക്കാട് ചേർപ്പുളശേരി കാറൽമണ്ണയിൽ പാപ്പറമ്പത്ത് വീട്ടിൽ പി. അയ്യപ്പനാണ് മരിച്ചത്. 58 വയസായിരുന്നു. എട്ട് മാസം മുമ്പാണ് ഗുരുവായൂരിലെ ബ്രാഞ്ചിൽ മാനേജരായി പ്രവേശിച്ചത്. ഭാര്യയും മൂന്ന് മക്കളുമായി ഗുരുവായൂർ കാരക്കാട് ഫ്ലാറ്റിലായിരുന്നു താമസം. ഇവിടെ എത്തുന്നതിന് മുമ്പ് കോഴിക്കോട് ആയിരുന്നു ജോലി ചെയ്തിരുന്നത്. ഗുരുവായൂർ എസ്.എച്ച്.ഒ അനന്ത കൃഷ്ണന്‍റെ നേതൃത്വത്തിൽ പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരണ കാരണത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. അടുത്തിടെ ബാങ്കിൽ നടന്ന സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.