വിയ്യൂർ സെൻട്രൽ ജയിലില്‍ 51 തടവുകാര്‍ക്ക് കൊവിഡ് - വിയ്യൂർ സെൻട്രൽ ജയിൽ
ജയിലിൽ കൂടുതൽ തടവുകാർക്കും ജീവനക്കാർക്കും പരിശോധന തുടരുകയാണ്.
വിയ്യൂർ സെൻട്രൽ ജയിലില്‍ 51 തടവുകാര്‍ക്ക് കോവിഡ്
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ 51 തടവുകാർക്കും ഏഴ് ഉദ്യോഗസ്ഥർക്കും കൊവിഡ്. അതീവ സുരക്ഷാ ജയിലിൽ പാർപ്പിച്ചിരിക്കുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനും രോഗം സ്ഥിരീകരിച്ചു. ജയിലിൽ കൂടുതൽ തടവുകാർക്കും ജീവനക്കാർക്കും പരിശോധന തുടരുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി തൃശൂർ ജില്ലയിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വിയ്യൂർ സെൻട്രൽ ജയിലിലും വിപുലമായ പരിശോധന നടത്തിയത്.