യുവമോര്‍ച്ചാ നേതാവിന്‍റെ ബൈക്ക് അജ്ഞാതര്‍ കത്തിച്ചു
ആറ്റിങ്ങൽ നിയോജക മണ്ഡലം ട്രഷറർ അഭിലാഷ് പൊയ്‌ക്കടയുടെ വാഹനാമാണ് കത്തിച്ചത്.
യുമോര്‍ച്ചാ നേതാവിന്‍റെ ബൈക്ക് അജ്ഞാതര്‍ കത്തിച്ചു
തിരുവനന്തപുരം: യുവമോർച്ച ആറ്റിങ്ങൽ നിയോജക മണ്ഡലം ട്രഷറർ അഭിലാഷ് പൊയ്‌ക്കടയുടെ ബൈക്ക് അക്രമികൾ തീവെച്ച് നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒരു കൂട്ടം അക്രമികൾ നഗരൂരിലെ അഭിലാഷിന്‍റെ വീട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് ബൈക്ക് കത്തിച്ചത്. വീട്ടുകാർ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു. ബൈക്ക് പൂർണമായും കത്തിനശിച്ചു. നഗരൂർ പൊലീസ് കേസെടുത്തു.