തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത് തടയാൻ ശ്രമിച്ചിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുലിന്‍റെ വരവ് കേരളത്തിലെഇടത് പക്ഷത്തെ ബാധിക്കില്ലെന്നും യെച്ചൂരി. ബിജെപിയെ തോല്‍പ്പിക്കുകയെന്നുള്ളതാണ് ഇപ്പോഴത്തെ പ്രഥമ പരിഗണന . അമേഠിയിൽ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത് തടയാൻ ശ്രമിച്ചിട്ടില്ലെന്ന് യെച്ചൂരി
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് ശരിയോ തെറ്റോ എന്ന് താനല്ല പറയേണ്ടതെന്ന് യെച്ചൂരി.
സീതാറാം യെച്ചൂരി
എവിടെ മത്സരിക്കണമെന്നത് തീരുമാനിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് ശരിയോ തെറ്റോ എന്ന് താനല്ല പറയേണ്ടത്ഇക്കാര്യം കേരളത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നുംഅദ്ദേഹം പറഞ്ഞു