തിരുവനന്തപുരം: കെഎസ്ആർടിസി പമ്പുകളിൽ നിന്ന് ഇനി മുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊതുമേഖല എണ്ണ കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന കെഎസ്ആർടിസിയുടെ യാത്ര ഫ്യുവൽസിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ എൻ. ബാലഗോപാൽ ബുധനാഴ്‌ച തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.
ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ആദ്യവിൽപന നിർവഹിക്കും. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്യും. സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് കെഎസ്ആർടിസി ഇന്ധന ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നത്.
സംസ്ഥാനത്തുടനീളം പൊതുജനങ്ങൾക്കായി 75 ഇന്ധന ചില്ലറ വിൽപനശാലകൾ സ്ഥാപിക്കുന്നതിനാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്‌തിരിക്കുന്നത്. ആദ്യഘട്ടത്തിൽ എട്ടു പാമ്പുകളാണ് ആരംഭിക്കുന്നത്. മറ്റ് ഏഴു പാമ്പുകൾ 16ന് വിവിധ ഇടങ്ങളിൽ സംസ്ഥാന മന്ത്രിമാർ ഉദ്ഘാടനം ചെയ്യും.
യാത്രാ ഫ്യൂവൽസ്