തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് ശേഷം പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് കെപിസിസി മുൻ അധ്യക്ഷൻ വിഎം സുധീരൻ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. " ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് സർക്കാർ മെഡിക്കല്‍ കോളജില്‍ നിന്നും ലഭിച്ചത്. എല്ലാ ക്രമീകരണങ്ങളും ചെയ്ത ഡോക്‌ടർമാർ, നഴ്‌സുമാർ, ആരോഗ്യവകുപ്പ് ജീവനക്കാർ, കാന്‍റീൻ ജീവനക്കാർ എന്നിവർക്ക് നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയ്ക്കും നന്ദി പറയുന്നുണ്ട്."
ആരോഗ്യവകുപ്പിനും മന്ത്രിക്കും നന്ദി പറഞ്ഞ് വിഎം സുധീരൻ: ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ - കൊവിഡ് പോസിറ്റീവ്
ഡോക്‌ടർമാരുടേയും ആരോഗ്യവകുപ്പ് ജീവനക്കാരുടേയും ഇടപെടലിനെ പ്രത്യേകം വിഎം സുധീരൻ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമർശിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് ചികിത്സാ സംവിധാനത്തിന്‍റെ ചാലക ശക്തിയായ ശൈലജ ടീച്ചറെ എന്‍റെ സ്നേഹാദരങ്ങൾ അറിയിക്കുന്നു എന്ന് പറഞ്ഞാണ് കേരളത്തിന്‍റെ മുൻ ആരോഗ്യ മന്ത്രി കൂടിയായ വിഎം സുധീരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

മുൻ കെപിസിസി അധ്യക്ഷൻ, മുൻ നിയമസഭ സ്പീക്കർ, മുൻ ആരോഗ്യമന്ത്രി, എംപി എന്നി നിലകളില്‍ പ്രവർത്തിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കേരളത്തിലെ ആരോഗ്യസംവിധാനത്തെയും മന്ത്രിയേയും അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റിന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിഎം സുധീരനും ഭാര്യ ലതയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.