തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന നേതാവും മുന്‍ പിസിസി അധ്യക്ഷനുമായ വി.എം സുധീരന്‍. പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് എന്നത് തന്‍റെ വികാരമാണ്. പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസുകാരനായി മരിക്കണമെന്നാണ് ആഗ്രഹമെന്നും വി.എം സുധീരന്‍ പറഞ്ഞു.
മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ സംസ്ഥാന പൊലീസിലെ പല ഉന്നതരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് സുധീരന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പങ്കിനെ കുറിച്ച് ആവര്‍ത്തിച്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല.