തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ആർ എസ് എസ് എൽ ഡി എഫിന് വോട്ടുമറിച്ചെന്ന കെ മുരളീധരന്‍റെ ആരോപണം തള്ളി നിയുക്ത എം.എല്‍.എ വി.കെ പ്രശാന്ത് . നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കാനായതും എൽ ഡി എഫിൽ നിന്ന് അകന്നു പോയ വോട്ടുകൾ തിരികെ കൊണ്ടുവരാനായതുമാണ് വിജയത്തിന് കാരണമായതെന്നും വി കെ പ്രശാന്ത് പറഞ്ഞു.
ജനങ്ങള്‍ കുപ്രചരണങ്ങളെ തള്ളിക്കളഞ്ഞതായി വി കെ പ്രശാന്ത് - v k prasanth press meet
സർക്കാറിന്‍റെ നല്ല വശങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ മനസിലായെന്നും വി കെ പ്രശാന്ത്
ജനങ്ങള്‍ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും കുപ്രചാരണങ്ങളെ തള്ളി. ശബരിമല പോലുള്ള വിഷയങ്ങളുയര്‍ത്തി സര്‍ക്കാരിന്‍റെ നല്ല വശങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ ശ്രമിച്ചുവെങ്കിലും ജനങ്ങള്‍ സത്യം മനസിലാക്കിയതുക്കൊണ്ടാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. ശബരിമല വിഷയത്തിൽ താൻ അഭിപ്രായം പറയണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടത് വട്ടിയൂർക്കാവിലെ വികസനമുരടിപ്പ് മറച്ചു പിടിക്കാനാണെന്നും പ്രശാന്ത് പറഞ്ഞു.
രാഷ്ട്രീയത്തിൽ സാമുദായിക ശക്തികൾ ഇടപെടുന്നതിനെതിരെ ശക്തമായ താക്കീതായിരുന്നു ഉപതെരഞ്ഞെടുപ്പ്.ഒരുപാട് പ്രതികൂലഘടകങ്ങളുണ്ടായിരുന്നുവെങ്കിലും വിജയിക്കാനായി. മണ്ഡലത്തിലെ എല്ലാവോട്ടര്‍മാര്‍ക്കും നന്ദിയുണ്ടെന്നും അടുത്ത മേയറെ എല്‍ഡിഎഫ് നേതൃത്വം തീരുമാനിക്കുമെന്നും തിരുവനന്തപുരത്ത് കേസരി ഹാളിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ വി കെ പ്രശാന്ത് പറഞ്ഞു.