തിരുവനന്തപുരം:സംസ്ഥാനത്തെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ മിന്നല്‍ പരിശോധനയുമായി വിജലന്‍സ്. ഓപ്പറേഷന്‍ ബ്രഷ്ട് നിര്‍മൂലന്‍ എന്ന പേരില്‍ നടന്ന പരിശോധനയില്‍ പലയിടങ്ങളില്‍ നിന്നായി കണക്കില്‍പെടാത്ത പണം കണ്ടെടുത്തു. ഇടുക്കി ജില്ലയിലെ കുമളി, പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം, ഗോപാലപുരം, കണ്ണൂര്‍ ജില്ലയിലെ കൂട്ടുപുഴ, കാസര്‍കോട് ജില്ലയിലെ പെരള, തലപ്പാടി വയനാട് കാട്ടിക്കുളം എന്നിവിടങ്ങളില്‍ നിന്നാണ് കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തത്.
പാലക്കാട് ജില്ലയിലെ ഓഴലപ്പലി, ആനക്കട്ടി, കണ്ണൂര്‍ ജില്ലയിലെ കൂട്ടുപുഴ, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല, ആറ്റുപുറം, കൊല്ലം ജില്ലയിലെ ആര്യങ്കാവ് തുടങ്ങിയ ചെക്‌പോസ്റ്റുകള്‍ വഴി അമിത ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പരിശോധന കൂടാതെ കടത്തി വിടുന്നതായും കണ്ടെത്തി. ആര്യങ്കാവില്‍ അമിത ഭാരം കയറ്റിവന്ന മൂന്ന് വാഹനങ്ങള്‍ക്ക് 37,750 രൂപ പിഴ അടപ്പിച്ചു.
മൂന്ന് വാക്കി ടോക്കികളും കണ്ടെടുത്തു