കേരളം

kerala

ETV Bharat / city

മകള്‍ക്കൊപ്പം: ഹെല്‍പ്പ് ഡസ്‌കുമായി ക്യാമ്പയിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു - മകള്‍ക്കൊപ്പം രണ്ടാം ഘട്ടം വാര്‍ത്ത

ക്യാമ്പയിന്‍റെ രണ്ടാം ഘട്ടത്തില്‍ പരാതി അറിയിക്കാൻ ടോൾഫ്രീ നമ്പറും നിയമസഹായത്തിന് അഭിഭാഷക പാനലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മകള്‍ക്കൊപ്പം ക്യാമ്പയിന്‍ ഹെല്‍പ്പ് ഡസ്‌ക് വാര്‍ത്ത
മകള്‍ക്കൊപ്പം: ഹെല്‍പ്പ് ഡസ്‌കുമായി ക്യാമ്പയിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു

By

Published : Aug 13, 2021, 11:10 AM IST

Updated : Aug 13, 2021, 2:11 PM IST

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരായ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ മകൾക്കൊപ്പം ക്യാമ്പയിൻ്റെ രണ്ടാം ഘട്ടത്തിന് തുടക്കം. പരാതി അറിയിക്കാൻ ടോൾഫ്രീ നമ്പറും നിയമസഹായത്തിന് അഭിഭാഷക പാനലും ഉള്‍പ്പെടെയാണ് രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് സ്ത്രീധനപീഡനം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിൽ മകൾക്കൊപ്പം ക്യാമ്പയിന്‍ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ പ്രചരണ പരിപാടികളാണ് സംഘടിപ്പിച്ചത്. രണ്ടാം ഘട്ടത്തിൽ കോൾ സെന്‍ററും നിയമ സഹായം അടക്കമുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്.

മകള്‍ക്കൊപ്പം ക്യാമ്പയിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് 1800-425-1801 എന്ന ടോൾ ഫ്രീ നമ്പറിൽ പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കണ്ടോൺമെന്‍റ് ഹൗസിൽ പ്രവർത്തിക്കുന്ന കോള്‍ സെൻ്ററിൽ പരാതി അറിയിക്കാം. 24 മണിക്കൂറും ഈ കോൾ സെന്‍റര്‍ പ്രവർത്തിക്കും. കൂടാതെ നിയമ സഹായം നൽകുന്നതിന് 87 അഭിഭാഷകരുടെ പാനലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടത്തിന്‍റെ ഉദ്ഘാടനവും ടോൾഫ്രീ നമ്പറിൻ്റെ പ്രകാശനവും ഉമ്മൻചാണ്ടി നിർവഹിച്ചു. ഗായിക അപർണ രാജീവും ചടങ്ങിൽ പങ്കെടുത്തു.

Also read: ഡോളര്‍ കടത്ത്; തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

Last Updated : Aug 13, 2021, 2:11 PM IST

ABOUT THE AUTHOR

...view details