തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി അശാസ്ത്രീയമെന്ന് ഇന്ത്യന്‍ റെയില്‍വേ മുന്‍ ചീഫ് എന്‍ജിനിയര്‍ അലോക് വര്‍മ്മയുടെ അഭിപ്രായം തന്നെയാണ് പ്രതിപക്ഷവും പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അലോക് വര്‍മ്മയുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
സിൽവർ ലൈൻ പദ്ധതി; അലോക് വര്‍മ്മയുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം: വിഡി സതീശൻ
പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സർക്കാർ മറുപടി പറയുന്നില്ലെന്നും ഒളിച്ചോടുകയാണെന്നും വിഡി സതീശൻ
ഉത്തരങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനും ഒളിച്ചോടാനുമാണ് മുഖ്യമന്ത്രിയുടെ ശ്രമം. പ്രതിപക്ഷം സമരം അവസാനിപ്പിച്ചിട്ടില്ല. സര്‍ക്കാര്‍ നീക്കം അനുസരിച്ച് പ്രതിപക്ഷവും നിലപാട് സ്വീകരിക്കും. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സർക്കാരിന് ഇപ്പോഴും മറുപടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേന്ദ്ര മന്ത്രി വി.മുരളീധരനും ബി.ജെ.പിക്കാരും വെറുതെ വെയില്‍ കൊണ്ട് സമരം ചെയ്യുന്നു. അതിന് പകരം അവർക്ക് പദ്ധതി നടക്കില്ലെന്ന് കേന്ദ്രത്തില്‍ നിന്ന് ഉറപ്പ് വാങ്ങിയാല്‍ പോരെ. എന്തുകൊണ്ട് അവര്‍ അത് ചെയ്യുന്നില്ലെന്നും വി.ഡി സതീശന്‍ ചോദിച്ചു.