എറണാകുളം:കേരളത്തിൽ കൊവിഡ് മരണത്തിന്‍റെ വ്യാപാരികളായി സി.പി.എം നേതാക്കളും മന്ത്രിമാരും മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയത് സി.പി.എം സമ്മേളനങ്ങൾക്ക് വേണ്ടിയാണ്. തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ പങ്കെടുത്ത് രോഗബാധിതരായ നേതാക്കൾ സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് രോഗം പടർത്തുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
ഇതുവരെ ടി.പി.ആർ അടിസ്ഥാനത്തിലായിരുന്നു കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്നലെ കാറ്റഗറി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതു പ്രകാരം കാസർകോഡ്, തൃശൂർ ജില്ലകളിൽ നിയന്ത്രണങ്ങളില്ല. ഇത് സി.പി.എം ജില്ല സമ്മേളനങ്ങൾ ഇന്ന് തുടങ്ങുന്ന സാഹചര്യത്തിലാണ്.
മാനദണ്ഡം പുതുക്കിയത് സി.പി.എമ്മിനായി; ഗുരുതര ആരോപണവുമായി വി.ഡി സതീശൻ കാസർകോട് -36 ഉം, തൃശൂർ -34മാണ് ടി.പി.ആർ. കർശന നിയന്ത്രണം വേണ്ട സ്ഥലങ്ങളിലാണ് സി.പി.എം സമ്മേളനങ്ങൾ നടക്കുന്നത്. ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സി.പി.എം വാശി കാണിക്കുകയാണ്. എന്ത് വന്നാലും തങ്ങൾ സമ്മേളനം നടത്തുമെന്നാണ് അവരുടെ നിലപാട്.
ALSO READ:Kerala Covid Restrictions | സംസ്ഥാനത്ത് ജില്ല തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍
കൊവിഡ് സാഹചര്യത്തിൽ സമ്മേളനങ്ങൾ മാറ്റിവച്ചാൽ ആകാശം ഇടിഞ്ഞു വിഴുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സി.പി.എം ഇന്ന് സമ്മേളനം നടത്തുന്നത് ശരിയല്ല. കൂടാതെ മൂന്നാം തരംഗം എങ്ങനെ നേരിടണമെന്നതിന് സർക്കാരിന് വ്യക്തമായ രൂപരേഖയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.