തിരുവനന്തപുരം:കോൺഗ്രസിൽ ഗ്രൂപ്പ് പ്രവർത്തനവുമായി നടക്കുന്നത് ഒരു പണിയുമില്ലാത്തവരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. താൻ ഒരു ഗ്രൂപ്പിലും അംഗമല്ല. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പ് യോഗവും ഔദ്യോഗിക വസതിയിൽ നടന്നിട്ടില്ല. പാർട്ടി പുനസംഘടന നടക്കുന്ന കാലമായതിനാൽ പാർട്ടി നേതാക്കൾ കാണാൻ വരാറുണ്ട്.
എല്ലാ ജില്ലയിൽ നിന്നും ഇത്തരത്തിൽ നേതാക്കൾ എത്തുന്നുണ്ട്. ഇവർ കെ.പി.സി.സി പ്രസിഡന്‍റിനെയും കാണുന്നുണ്ട്. ഇതിനെ മറ്റൊരു രീതിയിൽ ചിത്രീകരിക്കരുതെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഈ വാർത്ത എവിടെ നിന്നെന്ന് അറിയാം. സർക്കാരിനെതിരെ പോരാട്ടം കടുപ്പിക്കുമ്പോൾ പുറകിലേക്ക് വലിക്കാനുള്ള നീക്കമാണിത്. ഇതുകൊണ്ട് പ്രതിപക്ഷം പിന്നോട്ട് പോകില്ല. സർക്കാരിന്‍റെ തെറ്റായ കാര്യങ്ങൾ പുറത്ത് കൊണ്ട് വരും. പ്രതിപക്ഷത്തിൽ ഒരു ഭിന്നതയുമില്ല. യോഗം ചേർന്ന് ആലോചിച്ചാണ് തീരുമാനമെടുക്കുന്നതെന്നും സതീശൻ പറഞ്ഞു.
'കെഎസ്ഇബിയിലും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിലും വൻ അഴിമതി'