തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ 36 പ്രശ്‌നബാധിത ബൂത്തുകൾ. ഇവിടെ 48 പോളിങ് സ്റ്റേഷനുകളിലായി 168 ബൂത്തുകളാണുള്ളത്. പരാതി ഉന്നയിക്കപ്പെടുന്ന ബൂത്തുകളില്‍ വരണാധികാരി നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ ദുരന്തനിവാരണ വിഭാഗം അസിസ്റ്റന്‍റ് കമ്മിഷണർ മനോജാണ് വരണാധികാരി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചാറ്റച്ചട്ടം ജില്ലയിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ മാത്രമായിരിക്കും ബാധകമാവുകയെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ നിരീക്ഷണ സ്ക്വാഡും പ്രവർത്തനം തുടങ്ങിയതായി കലക്ടർ പറഞ്ഞു. പരാതികൾ നാളെ വൈകിട്ടു മുതൽ സ്വീകരിക്കും.