കേരളം

kerala

ETV Bharat / city

ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത്: വി. മുരളീധരൻ

കൊവിഡിന്‍റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ക്‌ ഡൗൺ കർശനമാക്കിയതുകൊണ്ടാണ്. ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം ഇളവുകളോടെ നടപ്പാക്കുമ്പോൾ അടച്ചിടൽ എന്ന ആശയത്തിന്‍റെ ലക്ഷ്യം തന്നെ ഇല്ലാതാവുകയാണെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഫേസ്‌ബുക്കില്‍ കുറിച്ചു.

v. muralidharan against kerala government  v. muralidharan fb post news  വി. മുരളീധരൻ  ലോക്ക് ഡൗണ്‍ ഇളവ്
ലോക്ക്‌ ഡൗണ്‍ ഇളവുകള്‍ക്കെതിരെ വി. മുരളീധരൻ; ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്ന് വിമര്‍ശനം

By

Published : Apr 20, 2020, 1:00 PM IST

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. മാർഗരേഖയിൽ വെള്ളം ചേർത്തത് അംഗീകരിക്കാനാവില്ല. കേരളം വളരെ മികച്ച രീതിയിൽ കൊവിഡ് പ്രതിരോധം നടത്തിയെന്ന ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബാർബർ ഷോപ്പുകളും ഹോട്ടലുകളുമടക്കം കടകളെല്ലാം തുറന്നിട്ടാൽ പിന്നെ ലോക്ക് ഡൗൺ കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

കൊവിഡിന്‍റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ക്‌ ഡൗൺ കർശനമാക്കിയതുകൊണ്ടാണ്. ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം ഇളവുകളോടെ നടപ്പാക്കുമ്പോൾ അടച്ചിടൽ എന്ന ആശയത്തിന്‍റെ ലക്ഷ്യം തന്നെ ഇല്ലാതാവുകയാണ്. ഏഴ്‌ ജില്ലകളിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ആളുകൾ കൂട്ടമായി പുറത്തിറങ്ങുകയാണ്. തിരുവനന്തപുരം നഗരാതിർത്തികളിൽ നിയന്ത്രണം പാളിയെന്ന് വ്യക്തമാക്കുന്നതാണ് നിരത്തുകളിൽ കാണുന്ന വൻ തിരക്കെന്നും മുരളീധരൻ പറഞ്ഞു.

സാമൂഹിക അകലം പാലിച്ചാൽ മാത്രമേ നമുക്ക് ഈ മഹാമാരിയെ തുരത്താനാകൂ. കൊവിഡ് ലക്ഷണങ്ങളില്ലാതിരുന്ന പ്രവാസിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ നിന്ന് വന്ന് 35 ദിവസമായപ്പോഴാണ് രോഗബാധ. കേരളം കരുതലോടെ ഇരിക്കണമെന്ന മുന്നറിയിപ്പാണ് ഇത്തരം കേസുകൾ നൽകുന്നത്. രോഗ ബാധ സാമൂഹിക വ്യാപനത്തിലേക്ക് എത്താതിരിക്കാൻ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം ഇളവുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details