തിരുവനന്തപുരം :വിമർശിക്കുന്നവരെ രാജ്യദ്രോഹിയും സാമൂഹ്യദ്രോഹിയുമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഏകാധിപതികളുടെ മുഴുവൻ പൊതുസ്വഭാവമാണിത്.
സർക്കാരിൻ്റെ തെറ്റായ നിലപാടുകളെ എതിർക്കുന്നവരെ മാവോയിസ്റ്റ് ആക്കുന്നത് കേരളത്തിൽ വിലപ്പോകില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ റെയിൽ പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ എതിർത്ത് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.