തിരുവനന്തപുരം: കാരക്കോണത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഞായറാഴ്‌ച രാവിലെ തുറ്റിയോട്ട് കോണം കുളത്തിൽ കമഴ്ന്ന നിലയിൽ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. പുരുഷന്‍റെതാണ് മൃതദേഹം.
കാരക്കോണത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി; അഞ്ച് ദിവസത്തിലധികം പഴക്കം - unidentified body found in karakonam
പ്രദേശവാസി അല്ല ഇയാള്‍ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം
കാരക്കോണത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി; അഞ്ച് ദിവസത്തിലധികം പഴക്കം
ഷർട്ട് മാത്രമാണ് വേഷം. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ട്. പാറശ്ശാലയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി മൃതദേഹം കരക്കെടുത്തു. പ്രദേശവാസി അല്ല എന്നാണ് പ്രാഥമിക നിഗമനം. വെള്ളറട പൊലീസ് മേൽനടപടി സ്വീകരിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Also read: മുതലമടയ്ക്ക് സമീപം വനത്തിൽ മനുഷ്യന്‍റെ തലയോട്ടി; അന്വേഷണം തുടങ്ങി