തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൊവിഡ് രോഗി ചാടിപ്പോയ സംഭവത്തില്‍ ആശുപത്രി അധികൃതരിൽ നിന്ന് ജില്ലാ കലക്ടർ നവജ്യോത് ഖോസ റിപ്പോർട്ട് തേടി. മദ്യാസക്തിയുള്ളതിനാൽ മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂർത്തിയാകും മുമ്പ് കടക്കാന്‍ ശ്രമിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകിയ പ്രാഥമിക വിവരം. ഇയാളുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്താൻ സർവൈലൻസ് ടീം അടിയന്തര നടപടി ആരംഭിച്ചു. കൊവിഡ് ചികിത്സയിലുള്ളവരുടെ സുരക്ഷ ശക്തമാക്കാനും കലക്ടർ നിർദേശം നൽകി.
കൊവിഡ് രോഗി ചാടിപ്പോയ സംഭവം: കലക്‌ടര്‍ റിപ്പോര്‍ട്ട് തേടി - tvm medical college covid patient escape
മദ്യാസക്തിയുള്ളതിനാൽ മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂർത്തിയാകും മുമ്പ് കടക്കാന്‍ ശ്രമിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകിയ പ്രാഥമിക വിശദീകരണം.
കലക്ടർ നവജ്യോത് ഖോസ
ഇന്നു രാവിലെയാണ് ആനാട് സ്വദേശിയായ ആൾ ആശുപത്രിയിൽ നിന്ന് ചാടിപ്പോയത്. തുടർന്ന് കെ.എസ് ആർ.ടി.സി ബസിൽ കയറി നാട്ടിലെത്തിയ ഇയാളെ നാട്ടുകാരും പൊലീസും ചേർന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായതോടെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയായിരുന്നു ഇയാള്‍ കടന്നു കളഞ്ഞത്.