കേരളം

kerala

ETV Bharat / city

ഊബര്‍ ഡ്രൈവറുടെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍ - uber driver murder arrest news

കഴിഞ്ഞ ദിവസമാണ് സമ്പത്തിനെ ചാക്കയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

യൂബര്‍ ഡ്രൈവര്‍ കൊലപാതകം അറസ്റ്റ് വാര്‍ത്ത  തിരുവനന്തപുരം യൂബര്‍ ഡ്രൈവര്‍ മരണം അറസ്റ്റ് വാര്‍ത്ത  തിരുവനന്തപുരം യൂബര്‍ ഡ്രൈവര്‍ മരണം വാര്‍ത്ത  യൂബര്‍ ഡ്രൈവര്‍ മരണം പുതിയ വാര്‍ത്ത  യൂബര്‍ ഡ്രൈവര്‍ കൊലപാതകം അറസ്റ്റ് വാര്‍ത്ത  തിരുവനന്തപുരം കൊലപാതകം അറസ്റ്റ് വാര്‍ത്ത  തിരുവനന്തപുരം ചാക്ക കൊലപാതകം വാര്‍ത്ത  യൂബര്‍ ഡ്രൈവര്‍ കൊലപാതകം പൊലീസ് അറസ്റ്റ് വാര്‍ത്ത  trivandrum chakka murder news  trivandrum murder latest news  uber driver murder trivandrum news  trivandrum uber driver murder news  uber driver murder arrest news  uber driver death police arrest news
യൂബര്‍ ഡ്രൈവറുടെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍

By

Published : Jun 29, 2021, 1:52 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ ഊബര്‍ ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റില്‍. തിരുവനന്തപുരം ചാക്ക സ്വദേശിയായ സമ്പത്തിനെ കൊലപ്പെടുത്തിയ കേസിലാണ് രണ്ട് പേരെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. സമ്പത്തിന്‍റെ സുഹൃത്തുക്കൾ കൂടിയായ സനിൽ മുഹമ്മദ്, സജാത് എന്നിവരാണ് അറസ്റ്റിലായത്.

സനിൽ മുഹമ്മദിന്‍റെ സഹോദരനെ കഞ്ചാവ് കേസിൽ ഒറ്റിക്കൊടുത്തു എന്നാരോപിച്ചാണ് കൊലപാതകം. പ്രതികൾ ചാക്കയിലെ സമ്പത്തിന്‍റെ വീട്ടിലെത്തിയാണ് കൊല നടത്തിയത്. സംഘർഷത്തിൽ പ്രതികൾക്കും പരിക്കേറ്റിരുന്നു.

Read more: തിരുവനന്തപുരത്ത് യുവാവ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

ഇതേതുടർന്ന് ഇരുവരും ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് സമ്പത്ത് മരിച്ച വിവരം അറിയുന്നത്. പിന്നീട് പൊലീസ് എത്തി വീട് പരിശോധിച്ചപ്പോൾ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രതികൾ ഇരുവരും ബന്ധുക്കളാണ്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. ഇന്ന് (29/06/2021) വൈകുന്നേരത്തോടെ പ്രതികളെ കോടതിയിൽ ഹാജരാക്കും.

ABOUT THE AUTHOR

...view details