തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കോച്ച് ആന്‍റ് വാഗൺ ഡിപ്പോയിലെ അസിസ്റ്റന്‍റ് വഞ്ചനാഗിരി ദത്തുവാണ് ഷോക്കേറ്റ് മരിച്ചത്. തെലങ്കാന വാറങ്കൽ സ്വദേശിയാണ് മരിച്ചയാൾ. ട്രെയിനിന് മുകളിൽ കയറി അറ്റകുറ്റപണി നടത്തുന്നതിനിടയിലാണ് ഷോക്കേറ്റത്. മുകളിൽ കയറാൻ ഉപയോഗിച്ച ഏണി അബദ്ധത്തിൽ വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം.
തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ റെയിൽവേ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു - തെലങ്കാന വാറങ്കൽ സ്വദേശി
ട്രെയിനിന് മുകളിൽ കയറി അറ്റകുറ്റപണി നടത്തുന്നതിനിടയിലാണ് ഷോക്കേറ്റത്.
തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ റെയിൽവേ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
റെയിൽവേ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊവിഡ് പരിശോധന ഫലം വന്ന ശേഷം നാളെ പോസ്റ്റ്‌മോർട്ടം നടത്തും.